1) നാട്ടില്‍ വരുന്നതുമുതല്‍ തിരിച്ചു പോകുന്നതു വരെ എയര്‍ റൂട്ട് എഴുതി ഒട്ടിച്ച കടലാസ് വലിയ പെട്ടിയില്‍നിന്നും ഇളക്കാതിരിക്കുക. പെട്ടി സ്വീകരണ മുറിയില്‍ തന്നെ വെക്കാന്‍ ശ്രദ്ധിക്കുക.
2) ഹോട്ടലില്‍ പോയാല്‍ പാത്രം ചൂടുവെള്ളത്തില്‍ കഴുകുവാന്‍ ആവശ്യപെടുക. ആഹാരത്തിനു എരിവു കൂടുതലാണ് എന്നു പരാതി പറയുക. ചായകടയില്‍ ആണെങ്കിലും 'ഫിംഗര്‍ ബൌള്‍' ചോദിക്കുക.
3) എപ്പോഴും നാട്ടിലെ ചെളി, പൊടി, റോഡില്‍ തുപ്പുന്ന മനുഷ്യര്‍, റോഡിലെ കുഴി തുടങ്ങിയവയെ പറ്റി ധാര്‍മീകരോക്ഷതോടെ സംസാരിക്കുക..
4) നാട്ടിലുള്ള പഴയ സ്നേഹിതരെ കാണുമ്പോള്‍ കേരളത്തിലെ ജീവിത രീതിയെ പറ്റി ഒന്നും അറിയാത്തതുപോലെ സംസാരിക്കുക. ഫ്ലൈ ഓവര്‍, ഡേ ലൈറ്റ് സേവിംഗ് ടൈം, ബുള്ളെറ്റ് ട്രെയിന്‍ എന്നീ കാര്യങ്ങളുടെ ആവശ്യകതയെ പറ്റി പഞ്ചായത്തു പ്രസിടെന്റിനെ ബോധവല്‍കരിക്കുക.
5) സീറോ എന്നതിന് 'ഓ' എന്നും, യേസ് എന്നതിന് 'യപ്പ് ' എന്നും, നോ എന്നതിന് 'നോപ്' എന്നും പറയുക. സെഡ് എന്ന അക്ഷരത്തെ 'സീ' എന്നേ ഉച്ചരിക്കാവു. തീയതി എഴുതുമ്പോള്‍ ആദ്യം മാസം പിന്നെ ദിവസം പിന്നെ മാസം എന്ന ക്രമത്തിലെഴുതുക.
6) തൂക്കം പൌണ്ടിലും ദൂരം മൈലിലും മാത്രം പറയുക. ലക്ഷം, കോടി തുടങ്ങിയവ മിണ്ടരുത്. പകരം മില്യന്‍, ബില്യന്‍ ഒക്കെ മതി. നാരങ്ങാമുട്ടായി വാങ്ങിയാലും എത്ര ഡോളര്‍, പൌണ്ട്, റിയാല്‍, ദിര്‍ഹം എന്നേ ചോദിക്കാവൂ.
7) അപ്പിയിട്ടാല്‍ കഴുകരുത്, ടിഷ്യൂ ഉപയോഗിക്കുക. കുളിക്കരുത്, ഡിയോ സ്പ്രേ ഉപയോഗിക്കുക.
8) അതിഥികളുടെ മുന്‍പില്‍വച്ചു വിമാന കമ്പനിയുടെ ഓഫീസില്‍ വിളിച്ചു തിരിച്ചുപോകാനുള്ള വിമാനത്തെ പറ്റി അന്വഷിക്കുക.
9) ഭവന സന്ദര്‍ശനത്തിനു പോകുമ്പൊള്‍ കാപ്പിയും ചായയും കുടിക്കരുത്. അവര്‍ നിര്‍ബന്ധിക്കുകയാണ് എങ്കില്‍ ഒരു ലൈറ്റ് കട്ടന്‍കാപ്പി ആകാം. മിനറല്‍ വാട്ടറിന്‍റെ ഒരു കുപ്പി എപ്പോഴും കൂടെ കരുതുക.
10) ഫോണ്‍ എടുത്താല്‍ ഹലോ എന്നു പറയരുത് 'ഹേയ്' എന്നേ പറയാവൂ. ടാക്സിക്കു 'കാബ്' എന്നും ചോക്കലേട്ടിനു 'ക്യാണ്ടി' എന്നും ബിസ്ക്കട്ടിന് 'കുക്കി' എന്നും പറയുക. നാടിനു സംഭവിച്ച പുരോഗതികള്‍ ഒന്നും ഒരു സംഭവമേ അല്ല എന്ന രീതിയില്‍ സംസാരിക്കുക കൂടി ചെയ്‌താല്‍ സംഗതി ക്ലീന്‍...
Social Networking for Malayalees.
No comments:
Post a Comment